SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

11കാരിയെ പീഡിപ്പിച്ചുകൊന്ന ഡ്രൈവർ കൊടും ക്രിമിനൽ

READ ENGLISH VERSION
d

 രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയ വെടിവച്ചുവീഴ്‌ത്തി

ന്യൂഡൽഹി: ഡൽഹിയിൽ 11കാരിയെ പീഡിപ്പിച്ചുകൊന്ന ടാക്സി ഡ്രൈവർ കൊടുംക്രിമിനലാണെന്ന് പൊലീസ്. വധശ്രമമുൾപ്പെടെ അഞ്ച് കേസുകൾ ഇയാളുടെ പേരിലുണ്ട്. ബീഹാറിൽ അടക്കം മറ്റു കേസുകളുണ്ടോയെന്ന് പരിശോധന തുടരുകയാണ്. അതേസമയം

കസ്റ്രഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ബീഹാർ സ്വദേശി ബബ്‌ലു എന്ന ബഷു കുമാർ സിംഗിനെ പൊലീസ് കാലിൽ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ഡൽഹിയിലെ ഛത്തർപൂർ മേഖലയിൽ കുടുംബത്തിനൊപ്പം ഫുട്പാത്തിൽ ഉറങ്ങി കിടക്കുകയായിരുന്ന 11കാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നത്. മാതാപിതാക്കൾ ദിവസക്കൂലിക്കാരാണ്. വാടക കുടിശികയെ തുടർന്ന് വീട്ടുടമ ഇറക്കിവിട്ടതോടെ കുടുംബം തെരുവിൽ കഴിയുകയായിരുന്നു. വാടകവീട് തേടുന്നതിനിടെയാണ് സംഭവം. നിലവിളി കേട്ട് പിതാവ് നോക്കിയപ്പോൾ മകളെ തൂക്കിയെടുത്ത് പ്രതി ഓടുന്നതാണ് കണ്ടത്. പിന്നാലെ ഓടിയങ്കിലും കാറിൽ കയറി കടന്നുകളഞ്ഞു. ഫരീദാബാദ്-ഗുരുഗ്രാം റോഡിന് സമീപമുള്ള വനമേഖലയിൽ കൊണ്ടുപോയി പീഡിപ്പിച്ച് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360