SignIn
Kerala Kaumudi Online
Saturday, 13 June 2026 5.17 PM IST

യു.എസിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

pic

വാഷിംഗ്ടൺ: യു.എസിലെ ഫിലാഡെൽഫിയയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശി അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അൻഷുൽ,​ വാരാന്ത്യങ്ങളിൽ പാർട്ട്-ടൈം പിസാ ഡെലിവറിയും നടത്തിയിരുന്നു. ശനിയാഴ്ച രാത്രി ഡെലിവറിയ്ക്കെന്ന പേരിൽ അൻഷുലിനെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു. അൻഷുലിന്റെ തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റു. മുഖംമൂടി ധരിച്ച രണ്ട് പേരെ പ്രദേശത്ത് കണ്ടതായി സൂചനയുണ്ട്. അധികൃതർ അന്വേഷണം ആരംഭിച്ചു. മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കിയ അൻഷുൽ നാല് വർഷം മുന്നേയാണ് യു.എസിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360