SignIn
Kerala Kaumudi Online
Monday, 08 June 2026 1.01 PM IST

മന്ത്രി രാധാകൃഷ്ണൻ, ശൈലജ സി.പി.എം സ്ഥാനാർത്ഥികൾ, മൂന്ന് ജില്ലാ സെക്രട്ടറിമാരും മത്സരത്തിന്

READ ENGLISH VERSION
cpm

തിരുവനന്തപുരം: ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിൽ 13 സീറ്റുകളിലും സ്ഥാനാർത്ഥി ധാരണയായി. ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച നി‌ർദ്ദേശങ്ങൾ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ ചർച്ച ചെയ്ത് കേന്ദ്ര നേതൃത്വത്തിന് കൈമാറും. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും.

മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ധാരണയിലെത്താത്തത്. മലപ്പുറത്ത് എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ വി.പി.സാനുവിനെ പരിഗണിക്കുന്നുണ്ട്. എറണാകുളത്തെ സ്ഥാനാർത്ഥിയെ സംസ്ഥാന നേതൃത്വം തീരുമാനിക്കും. മൂന്ന് ജില്ലാ സെക്രട്ടറിമാരും ഒരു മന്ത്രിയുമടക്കം മത്സര രംഗത്തുണ്ടാകും.

പതിമൂന്ന് സീറ്റുകളിലെ സാദ്ധ്യതാ പട്ടിക: ആറ്റിങ്ങൽ: വി.ജോയി എം.എൽ.എ, കണ്ണൂർ: എം.വി. ജയരാജൻ, കാസർകോട്: എം.വി. ബാലകൃഷ്ണൻ (മൂവരും ജില്ലാ സെക്രട്ടറിമാർ), കൊല്ലം: എം.മുകേഷ് എം.എൽ.എ, ആലപ്പുഴ: സിറ്റിംഗ് എം.പി എ.എം.ആരിഫ്, പത്തനംതിട്ട: തോമസ്‌ ഐസക്, ഇടുക്കി: ജോയ്സ് ജോർജ്ജ്, ആലത്തൂർ: മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട്: എ.വിജയരാഘവൻ, ചാലക്കുടി: സി.രവീന്ദ്രനാഥ്, പൊന്നാനി: വി.വസീഫ് (ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്), കോഴിക്കോട്: എളമരം കരീം, വടകര: കെ.കെ ശൈലജ എം.എൽ.എ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA