ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ ഇരുന്നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്‌ത 43കാരനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ. ചൊവ്വാഴ്ച പുലർച്ചെ പടിഞ്ഞാറൻ ഇറാനിലെ ഹമേദാൻ നഗരത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. ഇവിടെ ഫാർമസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിലേറ്റിയത്. ജനുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. സ്ത്രീകളോട് വിവാഹാഭ്യർത്ഥന നടത്തിയോ ഡേറ്റിംഗിലൂടെയോ സൗഹൃദം സൃഷ്ടിച്ച ശേഷമായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങൾ. കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഇയാളുടെ വധശിക്ഷ ശരിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |