SignIn
Kerala Kaumudi Online
Saturday, 23 May 2026 7.11 PM IST

ജന്മദിനം ഈ രാശികളിലാണോ? 2026ൽ പണക്കാരായേക്കും, ബാബാ വാൻഗയുടെ പ്രവചനം

baba-vanga

ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ പ്രവചിച്ചിരുന്ന അന്ധയായ ജ്യോതിഷിയാണ് ബാബാ വാൻഗ. ഇരുകണ്ണുകൾക്കും കാഴ്‌ചയില്ലാതിരുന്ന ബാബാ വാൻഗയ്‌ക്ക് ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവുണ്ടായിരുന്നെന്നാണ് വിശ്വസിക്കുന്നത്. 1996ൽ മരിച്ച ബാബാ വാൻഗ വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ 2026ൽ നടക്കുമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

2026ൽ ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വാൻഗയുടെ പ്രവചനം. പ്രധാനമായും നാല് രാശിക്കാർക്ക് ഈ വർഷം ഉയർച്ചയുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. തൊഴിൽ, സമ്പത്ത്, ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം.

  • ഇടവം രാശി (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ)

ഇടവം രാശിക്കാർ‌ക്ക് സാമ്പത്തിക സുരക്ഷിതത്വത്തോടൊപ്പം ധനപരമായ മുന്നേറ്റവും സംഭവിക്കാം. ഭൂമി സംബന്ധമായ കാര്യങ്ങളിലും ദീർഘകാലനിക്ഷേപങ്ങളിലും ലാഭമുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പുതിയ വരുമാന മാർഗങ്ങൾ, പുതിയ വീട്, പുതിയ വാഹനം എന്നിവ ജീവിതത്തിന്റെ ഭാഗമാകും. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ അനുയോജ്യമായ കാലമാണിത്.

  • കന്നി രാശി ( ജന്മദിനം ആഗസ്‌ത് 24 മുതൽ സെപ്‌തംബർ 24 വരെയുള്ളവർ)

കന്നി രാശിക്കാർക്ക് 2026 ഭാഗ്യവർഷമാണെന്നാണ് കരുതപ്പെടുന്നത്. സ്ഥാനക്കയറ്റത്തിലൂടെയും സാമ്പത്തിക നേട്ടങ്ങളിലൂടെയും തൊഴിൽ മേഖലയിൽ മുന്നേറ്റം

അനുഭവപ്പെടും. ചിലർക്ക് പൂർവിക സ്വത്തുകൾ കൈകളിലേക്ക് വരും. ക്രിയാത്മകമായ ജോലികൾ ആരംഭിക്കാനിരിക്കുന്നവർക്കും 2026 നല്ല വർഷമാണ്. പൊതുയിടങ്ങളിൽ അംഗീകരിക്കപ്പെടുന്നതിലൂടെ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കും.

  • വൃശ്ചികം രാശി(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ

പങ്കാളിത്ത സംരംഭങ്ങളിലൂടെ പുതിയ അവസരങ്ങൾ വന്നുചേരും. പുതിയ രീതികൾ വിജയത്തിലേക്ക് നയിക്കും. വിദേശയാത്രയ്‌ക്കും സാദ്ധ്യത.

  • കുംഭം രാശി ( ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

നൂതനമേഖലകളിലെ ജോലികളിലൂടെയും സാങ്കേതിക പ്രവർത്തനങ്ങളിലൂടെയും കുംഭം രാശിക്കാർ വിജയം കൈവരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക പുരോഗതി നേടാനിടയുണ്ട്. തൊഴിൽരംഗത്ത് വലിയ ഉയർച്ചകൾ, പ്രമോഷൻ, ശമ്പള വർദ്ധന, പുതിയ ജോലി എന്നിവയ്‌ക്കും സാദ്ധ്യത. ജീവിതത്തിലെ മറ്റ് മേഖലകളിലും ഈ നേട്ടങ്ങൾ ഗുണം ചെയ്‌തേക്കാം. ​​​​​​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PREDICTIONS, BABA VANGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY