SignIn
Kerala Kaumudi Online
Monday, 15 June 2026 1.49 AM IST

സെക്രട്ടേറിയറ്റിൽ 'ഇഴഞ്ഞ്' ഫയൽ നീക്കം, കെട്ടിക്കിടക്കുന്നത് 3 ലക്ഷത്തോളം ഫയലുകൾ, ഒരു ദിവസമെത്തുന്നത് 1000-1200 ഫയലുകൾ

READ ENGLISH VERSION
p

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ 46 വകുപ്പുകളിലായി പ്രതിദിനം എത്തുന്നത് 1000-1200 ഫയലുകൾ. മാന്വൽ പ്രകാരം ഒരുസീറ്റിലെ ഉദ്യോഗസ്ഥന് ഫയൽ കൈവശം വയ്ക്കാൻ അനുമതിയുള്ളത് പരമാവധി അഞ്ചുദിവസം. എന്നാൽ, ഇതിനുള്ളിൽ ഫയൽനീക്കം നടക്കുന്നില്ല. ഇതുമൂലം സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് മൂന്നുലക്ഷത്തോളം ഫയലുകൾ. ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരടക്കം ഇതിന് കാരണമാകുന്നു.

ഫയൽനീക്കത്തിൽ കർശന നടപടിയെടുക്കേണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പലരും അതിന് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അതിനാൽ ഫയലുകൾ പലത്തട്ടുകളിലായി ഇഴഞ്ഞു നീങ്ങുന്നതു മൂലം തീർപ്പ് അനന്തമായി നീളുന്നു. സർക്കാരിൽ നിന്ന് സമ്മർദ്ദമേറുമ്പോൾ തീർപ്പാക്കലിന് അല്പം വേഗത കൈവരുമെങ്കിലും വീണ്ടും പഴയപടിയാകും. ഓരോ ഫയലും ഓരോ ജീവിതമെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ഫയൽ നീക്കത്തിന് വേണ്ടത്ര വേഗത ഉണ്ടാകാറില്ല.

വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകൾ ഏറെയും എത്തുന്നത്. പല തട്ടുകൾ കടന്നുവേണം ഒരു ഫയലിൽ തീർപ്പുണ്ടാകാൻ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ കുറവും ഫയൽ നീക്കത്തെ ബാധിക്കുന്നു. കോടതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ വിധിയോ കോടതി നിർദ്ദേശമോ വരുന്നതുവരെ തീർപ്പ് വൈകുന്നു.

ഇ- ഫയലിംഗ് സംവിധാനം സമ്പൂർണമാകാത്തതും തടസം.

ഫയൽനീക്കത്തിലെ പല തട്ടുകൾ

1.സെക്രട്ടറി മുഖേനയല്ലാത്തവ (മൂന്നു തട്ടിൽ) സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, മന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി

2.മന്ത്രിസഭ പരിഗണിക്കേണ്ടവ (നാല് തട്ട്). സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, സെക്രട്ടറി, മന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി

3.ചീഫ് സെക്രട്ടറി പരിഗണിക്കേണ്ടവ (നാല് തട്ട്). സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, സെക്രട്ടറി, ചീഫ് സെക്രട്ടറി

സെക്രട്ടറി, ചീഫ് സെക്രട്ടറി

4.സെക്രട്ടറി പരിഗണിക്കേണ്ടവ (മൂന്നു തട്ട്). സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, സെക്രട്ടറി

സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർ

(പ്രധാന വകുപ്പുകളിൽ,

ഏകദേശ കണക്ക്)

1200

ജി.എ.ഡി

500

ധനകാര്യം

250

നിയമം

ശി​വ​ഗി​രി​ ​:​ ​പ​ദ​യാ​ത്ര​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം

ശി​വ​ഗി​രി​ ​:​ 92​-ാ​മ​ത് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നാ​ടി​ന്റെ​ ​നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ശി​വ​ഗി​രി​യി​ലെ​ത്തു​ന്ന​ ​തീ​ർ​ത്ഥാ​ട​ന​ ​പ​ദ​യാ​ത്ര​ക​ൾ​ ​ശി​വ​ഗി​രി​യി​ലെ​ ​തീ​ർ​ത്ഥാ​ട​ന​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ഫോ​ൺ​ ​:​ 9074316042.

ശി​​​വ​​​ഗി​​​രി​:​​​ ​​​ ​​​സ്റ്റാ​​​ളു​​​ക​​​ളു​​​ടെ​​​ ​​​വി​​​ത​​​ര​​​ണം​​​ 24​​​ന്
ശി​​​വ​​​ഗി​​​രി​​​ ​​​:​​​ ​​​ശി​​​വ​​​ഗി​​​രി​​​ ​​​തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ​​​സ്റ്റാ​​​ളു​​​ക​​​ളു​​​ടെ​​​ ​​​വി​​​ത​​​ര​​​ണം​​​ 24​​​ ​​​ന് ​​​രാ​​​വി​​​ലെ​​​ 9​​​ ​​​മ​​​ണി​​​ ​​​മു​​​ത​​​ൽ​​​ ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് ​​​തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ക്ക​​​മ്മി​​​റ്റി​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​ഫോ​​​ൺ​​​ ​​​:​​​ 9074316042.


കു​​​മാ​​​ര​​​നാ​​​ശാ​​​ൻ​​​ ​​​ദേ​​​ഹ​​​വി​​​യോ​​​ഗ​​​ ​​​ശ​​​താ​​​ബ്ദി​​​ ​​​ക​​​വി​​​യ​​​ര​​​ങ്ങ് 16​​​ന്
ശി​​​വ​​​ഗി​​​രി​​​ ​​​:​​​ ​​​മ​​​ഹാ​​​ക​​​വി​​​ ​​​കു​​​മാ​​​ര​​​നാ​​​ശാ​​​ൻ​​​ ​​​ദേ​​​ഹ​​​വി​​​യോ​​​ഗ​​​ ​​​ശ​​​താ​​​ബ്ദി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ 16​​​ന് ​​​ശി​​​വ​​​ഗി​​​രി​​​യി​​​ൽ​​​ ​​​ആ​​​ശാ​​​ൻ​​​ ​​​സ്മൃ​​​തി​​​ ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും​​​ ​​​ക​​​വി​​​യ​​​ര​​​ങ്ങും​​​ ​​​ന​​​ട​​​ക്കും.​​​ ​​​രാ​​​വി​​​ലെ​​​ 10​​​ ​​​മ​​​ണി​​​ക്ക് ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​ധ​​​ർ​​​മ്മ​​​സം​​​ഘം​​​ ​​​ട്ര​​​സ്റ്റ് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​സ്വാ​​​മി​​​ ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ ​​​സ​​​മ്മേ​​​ള​​​നം​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്യും.​​​ ​​​ശി​​​വ​​​ഗി​​​രി​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​കോ​​​ളേ​​​ജ് ​​​മ​​​ല​​​യാ​​​ളം​​​ ​​​വി​​​ഭാ​​​ഗം​​​ ​​​മേ​​​ധാ​​​വി​​​ ​​​ഡോ.​​​ ​​​സി​​​മി​​​ ​​​ആ​​​ശാ​​​ൻ​​​സ്മ​​​ര​​​ണ​​​ ​​​ന​​​ട​​​ത്തും.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ക​​​വി​​​ത​​​ ​​​അ​​​വ​​​ത​​​ര​​​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA