
തിരുവനന്തപുരം: യു.ഡി.എഫ് അധികാരമേറ്റ ശേഷം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. മാനദണ്ഡങ്ങളെയെല്ലാം ലംഘിച്ച് ഭരണാനുകൂല സംഘടനകളുടെ നിർദേശങ്ങളനുസരിച്ചാണ് സ്ഥലംമാറ്റമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെട്ട ആരോഗ്യ വകുപ്പ് ഡയറക്ടറെ വ്യാജ ആരോപണമുന്നയിച്ച് സ്ഥലം മാറ്റി. ചട്ടവിരുദ്ധ സ്ഥലം മാറ്റങ്ങൾ എതിർത്തതാണ് സ്ഥലമാറ്റത്തിനും അച്ചടക്ക നടപടിക്കും കാരണമായത്.സ്വർണ കവർച്ചകേസിലെ പ്രതിയുടെ വക്കീലിനെ പുതിയ തസ്തിക നിശ്ചയിച്ച് നിയമിച്ചത് കേസിനെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |