
കൊച്ചി: ലേബർ കോഡു വഴി,സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ബി.എം.എസ് സംസ്ഥാന സമിതി യോഗം പ്രതിഷേധിച്ചു.ട്രേഡ് യൂണിയൻ അംഗീകാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെ കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബി.എം.എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സുരേന്ദ്രകുമാർ പാണ്ഡെ പറഞ്ഞു. ബി.എം.എസ് സംസ്ഥാന സമിതി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിലാളി പ്രവർത്തന അവകാശത്തെയും സുരക്ഷയെയും അപകടപ്പെടുത്തുന്ന സമീപനങ്ങൾ തിരുത്തിയില്ലെങ്കിൽ,ട്രേഡ് യൂണിയനുകളെ ചേർത്ത് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ബി.ശിവജി സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ദക്ഷിണ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന സംഘടനാ സെക്രട്ടറി എം.പി. രാജീവൻ, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |