SignIn
Kerala Kaumudi Online
Monday, 15 June 2026 3.14 AM IST

കഞ്ചാവ് കിട്ടിയില്ല, ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

ibrahim

സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്

കോട്ടയം : കഞ്ചാവ് ലഭിക്കാത്തതിനെ തുടർന്ന് വീടിനുള്ളിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി പിടികൂടി. കൂട്ടിക്കൽ പഴയ പോസ്റ്റിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിം (25)നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ ഇയാൾ വീട്ടിൽ ബഹളംവച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മാതാവും ഇളയ സഹോദരിയും വീടുവിട്ടിറങ്ങിയതോടെ വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും ഇയാൾ തുറന്നുവിട്ടു. ഇതോടെ പ്രദേശത്ത് ആശങ്കയായി. വിവരമറിഞ്ഞെത്തിയ മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ചെലിക്കുഴിക്ക് സമീപം പറത്താനം കവലയിൽവച്ച് പൊലീസ് വാഹനത്തിൽ നിന്ന് റോഡിലേക്ക് ചാടിയ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് പിന്തുടർന്നാണ് വീണ്ടും പിടികൂടിയത്. തുടർന്ന് മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA