SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

കാണാതായ എം.ബി.ബി.എസ് വിദ്യാർത്ഥിനിയെ മുംബൈയിൽ കണ്ടെത്തി

d

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ എം.ബി.ബി.എസ് വിദ്യാർത്ഥിനിയെ മുംബൈയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിനി അമൃതയെയായാണ് മുംബൈ താനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന വിവരമറിയിച്ച് കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ പെൺകുട്ടി വീട്ടിലേക്ക് വിളിച്ച് മുംബൈയിലുണ്ടെന്ന കാര്യം അറിയിക്കുകയായിരുന്നു. ഡോക്ടറെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനി പിന്നീട് തിരിച്ചെത്തിയില്ല. പെൺകുട്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ ടെൻഷനിലായിരുന്നുവെന്ന് സഹപാഠികൾ മെഡിക്കൽ കോളേജ് പൊലീസിനോട് പറഞ്ഞു. മെഡിക്കൽ കോളേജ് പോലീസും ബന്ധുക്കളും താനെയിലേക്ക് തിരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA