
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മഹാക്ഷേത്രങ്ങളിലേക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിന്റെ കരട് പട്ടികയിലുള്ള 8 പേർ ദേവസ്വം വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്യപ്പെട്ടവർ.വിജിലൻസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെ നിയമനം നടത്താനുള്ള നീക്കം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ തടഞ്ഞു.ബോർഡിന് കീഴിലുള്ള 26 മഹാക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമന പട്ടികയിലാണ് നടപടിക്ക് ശുപാർശ ചെയ്തവർ കടന്നുകൂടിയത്. ദേവസ്വം കമ്മിഷണർ ഓഫീസാണ് പട്ടിക തയ്യാറാക്കിയത്. സെക്രട്ടേറിയറ്റിൽ നിന്നും ദേവസ്വം കമ്മിഷണറായി എത്തിയ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണിത്.
കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ, പട്ടികയിലുള്ളവരെക്കുറിച്ച് വിജിലൻസ് പരിശോധന വേണമെന്ന് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.എന്നാൽ ദേവസ്വം കമ്മിഷണർ തയ്യാറാക്കിയ പട്ടിക അംഗീകരിക്കണമെന്നായിരുന്നു ഒരംഗത്തിന്റെ ആവശ്യം.ഒരു തരത്തിലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.തുടർന്ന്,ബോർഡ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ദേവസ്വം കമ്മിഷണർ തയാറാക്കിയ കരട് പട്ടിക പരിശോധനയ്ക്കായി ദേവസ്വം വിജിലൻസ് എസ്.പി വി.സുനിൽകുമാറിന് കൈമാറി. ആന എഴുന്നെള്ളിപ്പിൽ പണം തട്ടിയവരും പണം അപഹരിച്ച ശേഷം രണ്ടു വർഷം കഴിഞ്ഞ് ഓഡിറ്റ് മുന്നിൽ കണ്ട് തിരിച്ചടച്ചവരും പട്ടികയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |