SignIn
Kerala Kaumudi Online
Saturday, 23 May 2026 6.15 PM IST

വൈറലായി മെറ്റ് ഗാലയിൽ 'ജീൻസിട്ട പെൺകുട്ടി'; പഠനത്തിന്റെ കടം വീട്ടാൻ മോഡലായ ഇന്ത്യൻ സുന്ദരി

bhavitha-mandava

ലോകത്തെ എല്ലാത്തരം ഫാഷനുകളും ഒന്നിക്കുന്ന വേദിയാണ് മെറ്റ് ഗാല. ആരെയും ഞെട്ടിക്കുന്ന ലുക്കിലെത്തുന്ന സെലിബ്രിറ്റികളും മോഡലുകളും ലോകത്തിന് കൗതുകമായി മാറുന്ന വേദി. പുക വരുന്ന, കുമിളകൾ വരുന്ന വസ്ത്രങ്ങൾ തുടങ്ങി മുഖം മൂടിയണിഞ്ഞും അമാനുഷികരുടെ വേഷമണി‌ഞ്ഞും എത്തുന്നവരും അനവധിയാണ്. ഇതിനിടെയിൽ ഒട്ടും പ്രതീക്ഷിക്കാത്ത വസ്ത്രമണിഞ്ഞെത്തിയ ഇന്ത്യൻ മോഡലാണ് ശ്രദ്ധനേടുന്നത്.

ചാനലിന്റെ മോഡലായ ഭവിത മാന്ധവയാണ് വാർത്തകളിൽ ഇടംനേടുന്നത്. വെള്ള ടാങ്ക് ടോപ്പ്, ബീജ് നിറത്തിലെ ഷർട്ട്, ബ്ളൂ ജീൻസ്, വെള്ള ഹീൽസ്, മിനിമൽ ജുവലറി, സോഫ്‌ട് ഗ്ളാം മേക്കപ്പ് എന്നിവയണി‌ഞ്ഞാണ് ഭവിതയെത്തിയത്. കണ്ണഞ്ചിക്കുന്ന കോസ്റ്റ്യൂമുകൾക്കിടെയിൽ മിനിമൽ ലുക്കിൽ ഭവിതയെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. മെറ്റ് ഗാലയിൽ ജീൻസ് അണിഞ്ഞെത്തിയതാരാണ് എന്നാണ് ലോകം തിരയുന്നത്.

2024ൽ ന്യൂയോർക്ക് സിറ്റിയിലെ ഒരു സബ്‌വേയിൽ പ്രമുഖ ബ്രാൻഡായ ബോട്ടെഗ വെനെറ്റയുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന മാത്യു ബ്ലേസിയുമായി അടുപ്പമുള്ള ഒരാളാണ് ഭവിതയെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ചാനൽ മെറ്റിയേഴ്‌സ് ഡി'ആർട്ട് 2025–2026 ഫാഷൻ ഷോ ഉദ്ഘാടനം ചെയ്ത ആദ്യ ഇന്ത്യൻ മോഡലായതിനെത്തുടർന്ന് 26കാരി വാർത്തകളിൽ ഇടം നേടിയിരുന്നു.

ഹൈദരാബാദിൽ ജനിച്ച ഭവിത ടാണ്ടൻ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇന്റഗ്രേറ്റഡ് ഡിസൈൻ ആന്റ് മീഡിയയിൽ മാസ്റ്റർ ഓഫ് സയൻസിൽ ബിരുദം നേടാനാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ചേർന്നത്. ഇന്ത്യയിൽ നിന്ന് ആർക്കിടെക്ചറിലും ബിരുദം നേടിയിട്ടുണ്ട്. സ്കോളർഷിപ്പിന്റെ പിൻബലത്തിലാണ് ഭവിത സർവകലാശാലയിൽ ചേർന്നത്. ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി യൂണിവേഴ്സിറ്റിയിലെ മേക്കർസ്പേസിലെ ഡിസൈൻ ലാബിലും ചേർന്നു. 2024ലെ വേനൽക്കാലത്താണ് മോഡലിംഗ് പ്രമുഖർ ഭവിതയെ കണ്ടെത്തിയത്.

ആദ്യം ഓഫർ നിരസിച്ചെങ്കിലും കടം വീട്ടാൻ സഹായകമാകുമെന്ന് പറഞ്ഞപ്പോൾ മോഡലിംഗ് പരീക്ഷിച്ചുനോക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ബ്ലേസിയെ കാണാൻ ഭവിത മിലാനിലേക്ക് പറന്നു. പിന്നാലെ ബ്ലേസിയുടെ മോഡലുകളിൽ ഒരാളായി മാറിയ ഭവിത ബോട്ടെഗ വെനെറ്റയുടെ സമ്മർ 2025 കളക്ഷനുവേണ്ടി റൺവേയിൽ റാംപ് വാക്ക് ചെയ്തു. ബ്ലേസിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഭവിതയ്ക്ക് അദ്ദേഹം ചാനലിൽ ചേർന്നപ്പോൾ പുതിയ ബ്രാൻഡിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കുകയായിരുന്നു. പ്രശസ്തമായ മെറ്റിയേഴ്‌സ് ഡി ആർട്ട് ഷോയിൽ ടി-ഷർട്ടും, ഹാഫ്-സിപ്പ് സ്വെറ്ററും, ജീൻസും, സ്വീഡ് ബാഗും, കൈയ്യിൽ ഒരു ജാക്കറ്റുമായാണ് ഭവിത എത്തിയത്. ഇതേ ലുക്കാണ് ഭവിത മെറ്റ് ഗാലയിലും അനുകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BHAVITHA MANDAVA, MET GALA 2026, FASHION MODEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY