
മുഹമ്മ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബി.പി.എൽ വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം ഉപേക്ഷിക്കുക, വേതനം 600 രൂപയാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ് യൂണിയൻ മാരാരിക്കുളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഹമ്മ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി. പി. മംഗളാമ്മ അദ്ധ്യക്ഷയായി. സ്വപ്നാഷാബു, പി. എ. അബുബേക്കർ , കെ. ഡി. അനിൽകുമാർ ,സിന്ധു രാജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |