ചേർത്തല: കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ(കെ.എസ്.ഇ.സി, എ.ഐ.ടി.യു.സി) സംസ്ഥാന നേതൃത്വ ക്യാമ്പ് 9,10 തീയതികളിൽ ചേർത്തലയിൽ നടക്കും. വടക്കേ അങ്ങാടിക്ക് സമീപം അന്നാ ഓഡിറ്റോറിയത്തിൽ 9ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയർമാൻ ഡി.പി.മധു അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ദേശീയ സമിതി അംഗം പി.പ്രസാദ് മുതിർന്ന നേതാക്കളെ ആദരിക്കും.സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമൻ,എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ,കെ.സി.ഇ.സി സംസ്ഥാന പ്രസിഡന്റ് വി.എസ് ജയകുമാർ,ജനറൽ സെക്രട്ടറി കെ.വി.പ്രമോദ് എന്നിവർ സംസാരിക്കും.വൈകിട്ട് 4ന് നടക്കുന്ന പഠന ക്ലാസിന് സംസ്ഥാന വൈസ് പ്രസിഡന്റ് അർച്ചന ജിസ്‌മോൻ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 7ന് ഇപ്റ്റയുടെ നേതൃത്വത്തിൽ നടക്കുന്ന നാട്ടരങ്ങും ഉണ്ടാകും. ഞായറാഴ്ച രാവിലെ 9.30ന് പൊതുചർച്ചയും, തീരുമാനങ്ങളും. 10ന് നടക്കുന്ന പഠനക്ലാസിന് സംസ്ഥാന ട്രഷറർ എ.എസ്.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |