തിരുവനന്തപുരം : വെമ്പായം - പള്ളിപ്പുറം റോഡിൽ ആണ്ടൂർക്കോണം ഗവ എൽ.പി സ്കൂളിന് സമീപത്തെ അപകട വളവിൽ അപകടങ്ങളും അപകടമരണങ്ങളും നിത്യസംഭവമായ സാഹചര്യത്തിൽ അവിടെ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സ്കൂളിന് സമീപമുള്ള ഓടയ്ക്ക് മൂടി സ്ഥാപിക്കണം. ആണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം.
അപകടമുണ്ടാകുന്ന സ്ഥലത്ത് തുറന്നുകിടക്കുന്ന ഓടകൾ സ്ലാബിട്ട് മൂടുന്നതിന് 28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിച്ചു. അപകട വളവിലെ ഹമ്പിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അർഷാദ് എന്ന യുവാവ് ജനുവരി 12 ന് മരിച്ചതാണ് ഒടുവിലത്തെ അപകടം. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |