SignIn
Kerala Kaumudi Online
Monday, 15 June 2026 4.24 AM IST

അനുസ്മരണവും പ്രതിഭാ സംഗമവും

club

വണ്ണപ്പുറം: കവിത റീഡിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടൻ സലിം കുമാർ അനുസ്മരണവും പ്രതിഭാ സംഗമവും നടത്തി. ലൈബ്രറി പ്രസിഡന്റ് വിൻസെന്റ് പിച്ചാപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കതോട്ടം ഉദ്ഘാടനം നിർവ്വഹിച്ചു. ആൽബർട്ട് ജോസ് മുഖ്യപ്രഭാഷണം നടത്തി. വണ്ണപ്പുറം പഞ്ചായത്തിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി ആദരിച്ചു. ടൗൺ വാർഡ് മെമ്പർ ബീന സിദ്ധാർത്ഥൻ, അനിത ദിനേശൻ, കമ്മിറ്റിക്കാരായ ജോമോൻ തോമസ്, ബാബു ജോസഫ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെകട്ടറി ജേക്കബ് ജോൺ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അജ്മി നവാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL