കുരുവിക്കൂട് : തളിർ നാട്ടുചന്തയുടെ കർഷകസംഗമം 12ന് രാവിലെ 10ന് കുരുവിക്കൂട് നാട്ടുചന്തയിൽ നടക്കും.
കർഷകസൗഹൃദസദസ്, കർഷക പ്രതിഭകൾക്ക് ആദരം, കാർഷികാനുഭവങ്ങളുടെ പങ്കുവെയ്ക്കൽ, പച്ചക്കറിക്കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ കാർഷിക പഠനപരിപാടി എന്നിവ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്
ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം
അഡ്വ.ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും കൃഷിഓഫീസർ നിത്യ കൃഷ്‌ണേന്ദു പദ്ധതി വിശദീകരണവും നടത്തും.
പങ്കെടുക്കുന്നവർക്ക് പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വെണ്ട, പാലക് ചീര എന്നിവയുടെ വിത്തുകളും കൃഷി രീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകും. രജിസ്‌ട്രേഷന് ഫോൺ: 9446924840, 9447348069.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |