SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.06 AM IST

പാട്ടിലൂടെ ഹൃദയം കീഴടക്കി ടീച്ചർ; ഓടക്കുഴലും പൊന്നാടയും നൽകി വിദ്യാർത്ഥികൾ

s

ഈരാറ്റുപേട്ട: ക്ലാസ് മുറിയിൽ പാഠങ്ങൾ പകർന്നുനൽകുന്ന അദ്ധ്യാപിക, വേദിയിലെത്തിയപ്പോൾ സംഗീതത്തിന്റെ മാധുര്യത്താൽ ഏവരുടെയും ഹൃദയം കീഴടക്കി. അന്താരാഷ്ട്ര സംഗീതദിനാഘോഷ ഭാഗമായി ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിലാണ് സുവോളജി അദ്ധ്യാപികയും ഗായികയുമായ ഐങ്കൊമ്പ് സ്വദേശിനി സ്മിതാ ദാസ്‌ ശ്രദ്ധാകേന്ദ്രമായത്. പാട്ട് ആസ്വദിച്ച പി.ടി.എ ഭാരവാഹികളും കുട്ടികളും ചേർന്ന് ടീച്ചറിന് ഓടക്കുഴൽ സമ്മാനിച്ചു, പൊന്നാട അണിയിച്ചാദരിക്കുകയും ചെയ്തു. അദ്ധ്യാപികയെന്ന നിലയിൽ കുട്ടികളുടെ പ്രിയങ്കരിയായ സ്മിത ടീച്ചറിന്റെ സംഗീതപ്രതിഭയെ ആദരിക്കുന്ന നിമിഷം സ്‌കൂളിന് അഭിമാനമായി മാറി. പി.ടി.എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ സംഗീത ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് അനസ് പാറയിൽ, പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ നേർന്നു. അനീഷ് വി, ഗായത്രി കിരൺ എന്നിവരും ഗാനങ്ങൾ ആലപിച്ചു. സീനിയർ അസിസ്റ്റന്റ് ഷീജ എം.എസ്സ്, നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോർഡിനേറ്റർ സിന്ധു പി.ജി, സ്‌കൗട്ട് ആൻഡ് ഗൈഡ് കോഓർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി.ആർ, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ എസ്, കരിയർ ക്ലബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL