
പാലാ: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിയെ പാലാ നഗരസഭയിലേക്ക് ക്ഷണിച്ച് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. നഗരസഭയിൽ പുതുതായി തുടങ്ങുന്ന ഏതെങ്കിലും വികസന പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്താമെന്ന് മന്ത്രിയുടെ വാക്ക്. സംസ്ഥാനത്തെ നഗരസഭാ ചെയർമാൻമാരുടെയും ചെയർപേഴ്സൺമാരുടെയും ഔദ്യോഗിക സംഘടനയായ ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ അഥവാ മുനിസിപ്പൽ ചെയർപേഴ്സൺസ് ചേംബറിന്റെ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ വച്ചാണ് മന്ത്രിയും ചെയർപേഴ്സണും തമ്മിൽ സംസാരിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ മന്ത്രിക്ക് സ്വീകരണം നൽകുന്ന പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചേംബർ പ്രസിഡന്റ് എം.പി. ജാക്സൺ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ദിവ്യ എസ് അയ്യർ, ചേംബർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പാലായിൽ നിന്നും ചെയർപേഴ്സണൊപ്പം സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിൻസി സണ്ണിയും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |