
തെക്കേത്തുകവല:പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം മണിമല റോഡിൽ മാസങ്ങൾക്ക് മുമ്പ് വാഹനമിടിച്ച് തകർന്ന കാത്തിരിപ്പുകേന്ദ്രം പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അപകടത്തിൽ കാത്തിരിപ്പുകേന്ദ്രം തകരുകയും പ്രഭാതസവാരിക്കിറങ്ങിയ വഴിയാത്രക്കാരൻ മരിക്കുകയും ചെയ്തിരുന്നു. ഹൈവേയിലെ തകർന്ന പല കാത്തിരിപ്പുകേന്ദ്രങ്ങൾക്കും ഇതേ ദുരവസ്ഥ തന്നെയാണ്. ഇതേ ഹൈവേയിൽ ഇളങ്ങുളം എസ്.എൻ.ഡി.പി.കവലയിൽ വർഷങ്ങളായി തകർന്നുകിടന്ന കാത്തിരിപ്പുകേന്ദ്രം നിവേദനങ്ങൾ പലത് നൽകിയിട്ടും പുനർനിർമ്മിച്ചില്ല. നാൽപ്പതിനായിരത്തോളം രൂപ ചെലവഴിച്ച് എസ്.എൻ.ഡി.പി.യോഗമാണ് ഇത് പുനർനിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |