പത്തനംതിട്ട : കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവതിയെ ഉത്തര കന്നടയിലെ അങ്കോളയിൽ നിന്ന് പെരുനാട് പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര കർണാടക സാമ്പ്രാണി സനാറ്റന്റെ മകൾ എൽസീന സനാറ്റൻ സൗസ (35) എന്ന യുവതിയാണ് പിടിയിലായത്. നൈജീരിയൻ വംശജയായ യുവതിയുടെ കൈയിൽ നിന്ന് ഇന്ത്യൻ ആധാർ കാർഡും കണ്ടെത്തി.
കഴിഞ്ഞ മാർച്ച് 10ന് വടശ്ശേരിക്കരയിൽ നിന്ന് പശ്ചിമബംഗാൾ സ്വദേശിയായ ബുദ്ധദേബ് ബിശ്വാസി (28)നെ 30 ഗ്രാം എം.ഡി.എം.യുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. ഓപ്പറേഷൻ തൂഫാൻ പദ്ധതി പ്രകാരം നടന്ന തുടർഅന്വേഷണത്തിലാണ് അറസ്റ്റ്. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശ് കെ.എസിന്റെയും റാന്നി ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെയും മേൽനോട്ടത്തിൽ പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.റോയിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരായ വിജീഷ്, രാഹുൽ, ഗൗരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |