തൊടുപുഴ: സംസ്ഥാനത്തെ ആദ്യത്തെ മാലിന്യ വിമുക്ത നയോജക മണ്ഡലമായി തൊടുപുഴയെ മാറ്റണമെന്ന് ഗവ. ചീഫ് അ പു ജോൺ ജോസഫ് പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തണൽ എന്ന പേരിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യങ്ങളുടെ തരംതിരിവും നൂതന സംസ്‌കരണ രീതികളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് രജിസ്ട്രാർ പി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടത്തിയ പരിപാടിയുടെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, തൊടുപുഴ യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് എന്നിവർ വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ഇന്ദു സുധാകരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി ടോമിച്ചൻ മുണ്ടുപാലം ഡെപ്യൂട്ടി രജിസ്ട്രാർ ഷീബ മോൾ ജോസഫ്, കെ.എച്ച്. അനസ്, സി.ആർ. മിനി, ആർ. രമ്യ, ടി.കെ. നിസാർ, ബിജു മാത്യു, കെ.എം. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |