നാരങ്ങാനം: വ്യാപാരി വ്യവസായി ഏകോപന സമിതി നാരങ്ങാനം യൂണിറ്റ് വാർഷികം നാരങ്ങാനം വ്യാപാരഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജയകുമാർ, നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.പി.പ്രസാദ്, വാർഡ് മെമ്പർ വി.പി.മനോജ് കുമാർ, യൂണിറ്റ് രക്ഷാധികാരി വി.ആർ.ത്രിവിക്രമൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.വി.രാജീവ് റിപ്പോർട്ടും, ട്രഷറർ വി.എസ് സനിൽകുമാർ കണക്കും അവതരിപ്പിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി കെ.ആർ.വേണുഗോപാലൻ നായർ (പ്രസിഡന്റ്) ടി.വി.രാജീവ് (സെക്രട്ടറി) വി.എസ്.സനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |