തിരുവല്ല: ഹ്യൂമൻ റൈറ്റ്‌സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി അനാംസ് എന്നിവരെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ സെമിനാറും ശില്പശാലയും നടത്തി. മഞ്ഞാടി എൻ.ടി.എസ് എസ്.യു.പിഎസിൽ നടന്ന സെമിനാർ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗവും വൈ.എം.സി.എ ദേശീയ നിർവാഹക സമിതി അംഗവുമായ ജോ.ഇലഞ്ഞിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോർജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്‌തോമസ് പരിസ്ഥിതി സംരക്ഷണ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഇബ്രാഹിം കുട്ടി, കുര്യൻ ചെറിയാൻ, എ.എ ജാജി മോൾ മോൾ, അന്നമ്മ ടി.ബേബി, സെക്രട്ടറി ജി.അനു, സൈജു വർഗീസ് ചെറിയാൻ, റോയി വർഗീസ് ഇലവുങ്കൽ നന്ദിത, റിസ് അന്ന മോൻസൺ, എന്നിവർ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് ജോ.ഇലഞ്ഞിമൂട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് ഫല വൃക്ഷത്തൈ വിതരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |