SignIn
Kerala Kaumudi Online
Thursday, 11 June 2026 9.11 AM IST

സ്കൂൾ ബസ് പൈപ്പുകുഴിയി​ൽ താഴ്ന്നു

5
സ്വകാര്യ സ്കൂൾ ബസ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവൃത്തിക്കായി എടുത്ത കുഴിയിലേക്ക് താഴ്ന്നു

ചെങ്ങന്നൂർ : വിദ്യാർത്ഥികളുമായി പോയ സെന്റ് ഗ്രി​ഗോറി​യോസ് സ്കൂളി​ലെ ബസ് വാട്ടർ അതോറിറ്റിയുടെ പൈപ്പുകുഴിയിൽ താഴ്ന്നു. സമീപത്തെ വീടിന്റെ മതിലിൽ തങ്ങിനിന്നതിനാൽ അപകടം ഒഴിവായി. മുളക്കുഴ ഹൈസ്കൂൾ - ഊട്ടി റോഡിൽ ഇന്നലെ വൈകി​ട്ടാണ് സംഭവം. വിദ്യാർത്ഥികളെ സുരക്ഷിതമായി ഇറക്കി​യശേഷം മറ്റൊരു വാഹനത്തി​ൽ വീടുകളിൽ എത്തിച്ചു. ബസി​ന്റെ ഇടതുവശത്തെ ടയറുകളാണ് താഴ്ന്നത്. റിക്കവറി വാഹനത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബസ് കുഴിയിൽ നിന്ന് കയറ്റി​.

സംഭവത്തെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചതായും കുഴികൾ അടിയന്തരമായി നികത്തി റോഡിന്റെ വശങ്ങൾ മെറ്റൽ പാകി ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും വാർഡ് മെമ്പർ അനീഷ് മുളക്കുഴ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL