ചെങ്ങന്നൂർ: ഇന്ധന - പാചകവാതക വിലവർദ്ധനവിനെതിരെ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യൻ ധർണ ഉദ്ഘാടനം ചെയ്തു.ഏരിയ വൈസ് പ്രസിഡന്റ് ഡോ.ദിപു ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.കെ.മനോജ്, ജില്ലാ സെക്രട്ടറി കെ. കെ. ചന്ദ്രൻ, പി. ഡി. സുനീഷ് കുമാർ, പ്രസന്ന സജി, രഞ്ജിത്ത് ഖാദി, എം.ജി.സുരേഷ്, കെ.കെ. ഞ്ജിത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |