
വിഴിഞ്ഞം:സെന്റ് മേരീസ് എച്ച്.എസിലെ ആറാം ക്ലാസുകാരൻ നെയ്മറും,പത്താം ക്ലാസുകാരായ ക്രിസ്റ്റ്യോനോയും മെസിയും ഇന്ന് വിഴിഞ്ഞത്ത് പന്ത് തട്ടും.ലോകക്കപ്പിന് മെക്സിക്കോയിൽ നാളെ കിക്കോഫ് ചെയ്യുമ്പോൾ ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിഴിഞ്ഞം സെന്റ് മേരീസ് എച്ച്.എസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ഇന്ന് പന്തുരുളുന്നത്.
ഇന്ന് രാവിലെ 11ന് വിഴിഞ്ഞം ഇടവക വികാരി ഡോ.ടി.നിക്കോളാസ് കിക്കോഫ് ചെയ്യും.വിഴിഞ്ഞം സ്വദേശികളായ യേശുദാസിന്റെയും സുനിതയുടെയും മകനാണ് നെയ്മർ,മാർഗരറ്റിന്റെയും ജോണിന്റെയും മകനാണ് മെസി,അരുൾദാസിന്റെയും പനിയമ്മയുടെയും മകനാണ് ക്രിസ്റ്റ്യാനോ.ഫുട്ബാളിനോടുള്ള ആരാധന മൂത്താണ് പ്രിയപ്പെട്ട താരങ്ങളുടെ പേരുകൾ മാതാപിതാക്കൾ മക്കൾക്ക് നൽകിയിരിക്കുന്നത്.
തീരം ആവേശത്തിൽ
ഫിഫ ലോകക്കപ്പ് ഫുട്ബാളിനെയും ആവേശത്തോടെ വരവേൽക്കുകയാണ് വിഴിഞ്ഞവും. കൊടിത്തോരണങ്ങളും തങ്ങളുടെ ആരാധകരുടെ ഫ്ലക്സ് ബോർഡുകളും പലയിടങ്ങളിലായി ഉയർന്നുതുടങ്ങി.വരും നാളുകളിൽ ബിഗ് സ്‌ക്രീനിൽ കളി പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |