SignIn
Kerala Kaumudi Online
Wednesday, 10 June 2026 9.02 PM IST

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അ‌ജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

READ ENGLISH VERSION
pulwama-attack

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുർഹാനാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം വെടിയുണ്ടകൾ ശരീരത്തിലേറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ എന്താണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. അർജുമന്ത് ഗുൽസാർ ദർ എന്നാണ് ബുർഹാന്റെ യഥാർത്ഥ പേര്. 2022-ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ബുർഹാനെ ഭീകരവാദിയായി പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PULWAMA ATTACK, MASTER BRAIN KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360