
ന്യൂഡൽഹി: ബംഗാൾ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധിയായി അംഗങ്ങളുടെ രാജി. രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചതോടെ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ പ്രഹരമാണ് തൃണമൂലിനുണ്ടാകുന്നത്. മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. അതിന് പിന്നാലെയാണ് സുസ്മിതയുടെ രാജി. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണനാണ് അവർ രാജിക്കത്ത് അയച്ചത്. രാജി ഉടൻ സ്വീകരിക്കണമെന്നാണ് അവർ കത്തിൽ ആവശ്യപ്പെട്ടത്.
2021-ലാണ് സുസ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാംഗമായിരുന്ന അവർ 2019-ലെ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കോൺഗ്രസ് വിട്ടു. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഇവർ ചർച്ച നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ സുസ്മിത ഉടൻ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |