
ബംഗളൂരു: ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിലം തൊടുന്നതിന് മുൻപായി ലാൻഡറിലെ ഇമേജർ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചാന്ദ്ര പര്യവേഷണ രംഗത്ത് അപരിചിതമായി തുടരുന്ന മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമാണ്.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ഹൈ റസല്യൂഷൻ വീഡിയോയുടെ അവസാന നിമിഷങ്ങളിൽ ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതും കാണാം.
Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
അതേസമയം ചന്ദ്രയാൻ 3ന്റെ പ്രഗ്യാൻ റോവർ ചന്ദ്രനിലിറങ്ങിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചിരുന്നു. ഭാരതത്തിന്റെ ചിഹ്നവും ഐ എസ് ആർ ഒ ലോഗോയും ആലേഖനം ചെയ്തു. പേലോഡുകൾ അൽപസമയത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും.
Chandrayaan-3 Mission:
— ISRO (@isro) August 24, 2023
All activities are on schedule.
All systems are normal.
🔸Lander Module payloads ILSA, RAMBHA and ChaSTE are turned ON today.
🔸Rover mobility operations have commenced.
🔸SHAPE payload on the Propulsion Module was turned ON on Sunday.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |