SignIn
Kerala Kaumudi Online
Tuesday, 09 June 2026 7.55 AM IST

150 കോടിയുടെ ആഭരണങ്ങൾ, 17 കോടിയുടെ സാരി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹം മുകേഷ് അംബാനിയുടേതല്ല

READ ENGLISH VERSION
brahmani-reddy

വിവാഹങ്ങൾ എങ്ങനെ വ്യത്യസ്തമായി നടത്താമെന്നാണ് പലരും ചിന്തിക്കുന്നത്. കഴി‌ഞ്ഞ വർഷം ജൂലായിൽ നടന്ന അനന്ത് അംബാനിയുടെ വിവാഹം തന്നെ ഉദാഹരണമായി എടുക്കാം. ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ ആർഭാട വിവാഹങ്ങളിൽ ഒന്നായിരുന്നു അത്. എന്നാൽ 2016ൽ തന്നെ അത്തരമൊരു വിവാഹം ഇന്ത്യയിൽ നടന്നിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? 2016 നവംബറിലാണ് ഇന്ത്യ ആ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. എന്നാൽ ദമ്പതികൾ ബോളിവുഡ് സൂപ്പർ താരങ്ങളോ സമ്പന്ന മുതലാളികളോ ആയിരുന്നില്ല.

മുൻ കർണാടക മന്ത്രി ജനാർദ്ദന റെഡ്ഡിയുടെ മകൾ ബ്രഹ്മണി റെഡ്ഡിയുടെ വിവാഹമായിരുന്നു അത്. ഹെെദരാബാദിലെ വ്യവസായി വിക്രം ദേവി റെഡ്ഡിയുടെ മകൻ രാജീവ് റെഡ്ഡിയായിരുന്നു വരൻ. കോടി കണക്കിന് രൂപ ചെലവഴിച്ച ഒരു ആഘോഷമായിരുന്നു. 2016 നവംബർ 16ന് നടന്ന വിവാഹം അഞ്ച് ദിവസം നീണ്ടുനിന്നു. ഏകദേശം 50,000 അതിഥികൾ വിവാഹത്തിൽ പങ്കെടുത്തതായാണ് കണക്ക്. ബ്രഫ്‌മണിയുടെ വേഷമായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. ചുവന്ന കാഞ്ചീവരം സാരിയാണ് വധു ധരിച്ചിരുന്നത്.

സ്വർണ നൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത സാരിക്ക് ഏകദേശം 17 കോടി രൂപ വിലവരും. ഡയമണ്ട് ചോക്കറും മറ്റ് സ്വർണാഭരണങ്ങളും ഉൾപ്പടെ 150 കോടി രൂപയുടെ ആഭരണങ്ങളാണ് വധു ധരിച്ചിരുന്നത്. ബ്രഫ‌്‌മണിയുടെ വിവാഹ മേക്കപ്പിന് മാത്രം 30 ലക്ഷം രൂപയിലധികം ചെലവായതായാണ് റിപ്പോർട്ട്. 50 മേക്കപ്പ് ആർട്ടിസ്റ്റുകളാണ് മേക്കപ്പിനായി എത്തിയത്. ഈ വിവാഹത്തിന് ഏകദേശം 500 കോടി രൂപ ചെലവഴിച്ചെന്നാണ് വിവരം. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹ മാമാങ്കമായിരുന്നു.

വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് താമസിക്കാനായി ബംഗളൂരുവിൽ ഫെെവ് സ്റ്റാർ, ത്രീ സ്റ്റാർ നിലവാരങ്ങളിലുള്ള 1500 മുറികളാണ് ജനാർദ്ദന റെഡ്ഡി ബുക്ക് ചെയ്തിരുന്നത്. അതിഥികൾക്ക് യാത്രാ സൗകര്യമൊരുക്കാൻ 2000 ക്യാബുകളും 15 ഹെലികോപ്റ്ററുകളും വാടകയ്ക്കെടുത്തിരുന്നു. എൽസിഡി സ്ക്രീൻ അടക്കം ഉൾപ്പെടുത്തിയാണ് വിവാഹ ക്ഷണക്കത്ത് നിർമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360