SignIn
Kerala Kaumudi Online
Monday, 25 May 2026 6.38 AM IST

പരീക്ഷ എഴുതാതെ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആകാം, ബിരുദമുള്ളവർക്ക് അവസരം

accountant

തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യാേഗാർത്ഥികളെ നിയമിക്കുന്നു. ഇന്റർവ്യൂ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് കളക്ടറേറ്റിലെ സബ് കളക്ടറുടെ ചേമ്പറിൽ നടക്കും.

അംഗീകൃത സർവകലാശാലയിൽ ഏതിലെങ്കിലും നിന്നുള്ള കൊമേഴ്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് ബിരുദമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ, ടാലി എന്നിവയിലുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് പങ്കെടുക്കാവുന്നതാണ്.

നൈറ്റ് വാച്ച്മാൻ ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവരായിരിക്കണം. താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന മാർച്ച് 4 വൈകിട്ട് 5ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cee-kerala.org.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, ACCOUNT, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY