
മാന്നാർ: യോഗ ദിനത്തോടനുബന്ധിച്ച് മാന്നാർ ആർട്ട് ഓഫ് ലിവിംഗ് സെന്ററിന്റെ നേതൃത്വത്തിൽ മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്കൂളിൽ യോഗാ പരിശീലനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.സരിത ഉദ്ഘാടനം ചെയ്തു. എം.കെ ആദർശ് സ്വാഗതവും, വി.എൻ മനോജ് കുമാർ നന്ദിയും പറഞ്ഞു, ശ്രീവിദ്യ അനിൽ, എൽ.ശ്രീലത എന്നിവർ സംസാരിച്ചു. ആർട്ട് ഓഫ് ലിവിംഗ് ടീച്ചർ, ഇന്ത്യൻ യോഗ അസോസിയേഷൻ അംഗം, ആയുഷ് മിനിസ്ട്രി സർട്ടിഫൈഡ് ട്രെയിനർ, യോഗ അലയിൻസ് സർട്ടിഫൈഡ് ട്രയിനർ എന്നീ നിലകളിൽ അറിയപ്പെടുന്ന മനോജ് വടക്കേപുത്തൂർ ക്ലാസ്സ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |