SignIn
Kerala Kaumudi Online
Sunday, 07 June 2026 6.03 AM IST

പഞ്ചകർമ്മ ഗാർഡൻ ഉദ്ഘാടനം

s

തൃപ്പൂണിത്തുറ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചകർമ്മ ഗാർഡൻ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ ഹൗസിംഗ് സംഘത്തിന്റെ നേതൃത്വത്തിൽ, കോളേജ് അധികൃതരുടെ സഹകരണത്തോടെ പഞ്ചകർമ്മ ചികിത്സയ്ക്ക് ആവശ്യമായ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നതിനായാണ് ഉദ്യാനം ഒരുക്കിയത്. ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ശ്രീജ സുകേശൻ നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിനമോൾ, പഞ്ചകർമ്മ വിഭാഗം മേധാവി ഡോ. സീന എസ്, ദ്രവ്യഗുണ വിഭാഗം മേധാവി ഡോ. പി. വൈ. അൻസാരി, കൃഷിവകുപ്പ് പ്രതിനിധി കെ. എം. സുനിൽ, സംഘം പ്രസിഡന്റ് കെ. എ. ജയരാജ്, സെക്രട്ടറി എൻ. ടി. രാജേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL