SignIn
Kerala Kaumudi Online
Sunday, 07 June 2026 6.04 AM IST

വില വർദ്ധനവ്: ബഹുജന ധർണ

dharna

തൃപ്പൂണിത്തുറ: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസ് മുന്നിൽ ബഹുജന ധർണ സംഘടിപ്പിച്ചു. ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ അദ്ധ്യക്ഷനായി. പി.വി. ചന്ദ്രബോസ്, കെ.ആർ. റെനീഷ്, എ.ആർ. പ്രസാദ്, ആൽവിൻ സേവ്യർ, ദിഷാ പ്രതാപൻ,​ അഡ്വ. പി.വി. പ്രകാശൻ,​ ശശി വെള്ളക്കാട്ട് എന്നിവർ സംസാരിച്ചു. ധർണയ്ക്ക് കെ.കെ. സന്തോഷ്, കെ.പി. മണിലാൽ, കെ.എസ്. പവിത്രൻ, എൻ.ഇ. അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL