SignIn
Kerala Kaumudi Online
Saturday, 13 June 2026 7.36 PM IST

ക്ഷേത്രമോഷ്ടാവായ അസാം സ്വദേശി അറസ്റ്റിൽ

raseedhul-hack

നെടുമ്പാശേരി: ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട് അസാം കാമ്പൂർ റസിദുൾ ഹഖിനെ(22) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 2നാണ് ക്ഷേത്ര തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഉരുളി, തൂക്കുവിളക്ക്, ചിലമ്പ്, ചെമ്പുകുടം തുടങ്ങിയ പൂജാകർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന ഏകദേശം 10,000 രൂപയുടെ സാധനങ്ങൾ ഇയാൾ മോഷ്ടിച്ചത്. ചോവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ പിടികൂടുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ ടി.അനൂപ്, എ.എസ്.ഐമാരായ റോണി അഗസ്റ്റിൻ, നൈജോ സെബാസ്റ്റ്യൻ, സി.പി.ഒ ഗയൂസ് പീറ്റർ എന്നിവരുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL