SignIn
Kerala Kaumudi Online
Sunday, 07 June 2026 6.01 AM IST

സ്പെഷ്യൽ ട്രെയിൻ പുനരാരംഭിക്കണം

train

കൊ​ല്ലം: കൊ​ല്ലം-ചെ​ങ്കോ​ട്ട വ​ഴി തി​രു​വ​ന​ന്ത​പു​രം നോർ​ത്തിൽ നി​ന്ന് ചെ​ന്നൈ താം​ബ​ര​ത്തേ​ക്കു​ള്ള ട്രെ​യിൻ ന​മ്പർ 06035/06036 ചെ​ന്നൈ​-താം​ബ​രം​-തി​രു​വ​ന​ന്ത​പു​രം നോർ​ത്ത് എ.സി സ്‌​പെ​ഷ്യൽ ട്രെ​യിൻ സർവീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി, കേ​ന്ദ്ര റെ​യിൽ​വേ വ​കു​പ്പ് മ​ന്ത്രി​യോ​ടും ദ​ക്ഷി​ണ റെ​യിൽ​വേ ജ​ന​റൽ മാ​നേ​ജ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല തീർ​ത്ഥാ​ട​ന​ത്തി​നാ​യി എ​ല്ലാ മാ​സ​വും നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഈ സർവീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ട്രെയിൻ നിറുത്ത​ലാ​ക്കി​യ​ത് തീർ​ത്ഥാ​ട​കർക്ക് പുറമേ വി​ദ്യാർ​ത്ഥി​കളെയും ഉ​ദ്യോ​ഗ​സ്ഥ​രെയും സ്ഥി​രം യാ​ത്ര​ക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. തി​ര​ക്കു​ള്ള സർവീസ് നിറുത്തരുതെന്ന് എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL