
കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിയും ലോറിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കോടികൾ വിലവരുന്ന കാറും കത്തിനശിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ കടുത്തുരുത്തി ബൈപ്പാസിലാണ് സംഭവം. ഏറ്റുമാനൂരിലെ ഷോറൂമിൽ നിന്നും കോഴിക്കോട്ട് ഷോറൂമിലേക്ക് കൊണ്ടുപോകുകയായിരുന്ന ബെൻസ് കാറാണ് കത്തിനശിച്ചത്. ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. കടുത്തുരുത്തിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാറും ലോറിയും പൂർണമായും കത്തിയമർന്നു. ഒരു കാർ മാത്രമേ കണ്ടെയ്‌നർ ലോറിയിൽ ഉണ്ടായിരുന്നുള്ളു. കടുത്തുരുത്തി ബൈപ്പാസിൽ ഒരു മണിക്കൂർ നേരം ഗതാഗതവും തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |