SignIn
Kerala Kaumudi Online
Saturday, 13 June 2026 7.20 PM IST

യാത്രയയപ്പ് സമ്മേളനം

sent-off-
ചേന്ദമംഗല്ലൂർ തപാലാപ്പീസിൽ നിന്ന് വിരമിച്ച ഇ സരോജിനിയുടെ യാത്രയപ്പ് സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ.പി.ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു. 2)ഹമീദ് ചേന്ദമംഗല്ലൂർ ഉപഹാരം നൽകുന്നു

മുക്കം: ചേന്ദമംഗല്ലൂർ പോസ്റ്റോഫീസിൽ നിന്ന് 41 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഇ.സരോജിനിക്ക് ചേന്ദമംഗല്ലൂർ പൗരാവലി യാത്രയയപ്പ് നൽകി. ഉദയം ഹാളിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബനൂജ അദ്ധ്യക്ഷത വഹിച്ചു. ഒ.അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ ഹമീദ് ചേന്ദമംഗലൂർ സരോജിനിക്ക് ഉപഹാരം സമർപ്പിച്ചു. മുക്കം നഗരസഭാ കൗൺസിലർമാരായ എ.പി.നിസാം, ജസീല അസിസ്, ഷഫീഖ് മാടായി, ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കെ.സുബൈർ, ടി.പി.വത്സൻ, ടി.ബാവ ,കെ .ടി.നജീബ്, ബന്ന ചേന്ദമംഗല്ലൂർ, എ.അബ്ദുൽ ഗഫൂർ പ്രസംഗിച്ചു. ഇ സരോജിനി മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL