SignIn
Kerala Kaumudi Online
Saturday, 13 June 2026 7.22 PM IST

അവാർഡ് വിതരണം

img
പി യം നാണു സ്മാരക അവാർഡ് പി.പി ദാമോദരൻ മാസ്റ്റർക്ക് എം.എൽ.എ പാറക്കൽ അബ്ദുള്ള കൈമാറുന്നു

വടകര: കടത്തനാടിന്റെ വ്യാവസായിക സാമൂഹ്യ സാംസ്കാരിക മേഖലയിൽ തന്റേതായ ഒരിടം രേഖപ്പെടുത്തിയ പി.എം നാണുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് വിതരണംചെയ്തു. വിദ്യാഭ്യാസമേഖലയിലും സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച റിട്ട.വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.പി ദാമോദരനാണ് അവാർഡിനർഹനായത്. പാറക്കൽ അബ്ദുല്ല എം.എൽ.എ അവാർഡും ക്യാഷ് അവാർഡ് പി.എം മണി ബാബുവും വിതരണംചെയ്തു. മൂസ നാസർ അദ്ധ്യക്ഷത വഹിച്ചു. എം.ഹരീന്ദ്രൻ, വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ കെ.കെ ജനാർദ്ദനൻ, സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, ആറ്റക്കോയ തങ്ങൾ,ടി പി രാധാകൃഷ്ണൻ,പി പി രാജൻ, പുറന്തോടത്ത് സുകുമാരൻ, പി.പി ദാമോദരൻ, പി.എം മണിബാബു, കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL