കോട്ടക്കൽ: പീസ് പബ്ലിക് സ്‌കൂൾ കോട്ടക്കലിലെ വിദ്യാർത്ഥികൾ 'മുഖാതിബ്' എന്ന പേരിൽ നഗരസഭ ജനപ്രതിനിധികളുമായി കൗൺസിൽ ഹാളിൽ തുറന്ന സംവാദം സംഘടിപ്പിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, ജനാധിപത്യ ഭരണസംവിധാനം, പൊതുസേവനങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാനും ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താനും അവസരമൊരുക്കുന്നതായിരുന്നു പരിപാടി. മാദ്ധ്യപ്രവർത്തകൻ വിമൽ കോട്ടക്കൽ മോഡറേറ്ററായി. നഗരസഭ ചെയർപേഴ്സൺ കെ.കെ.നാസർ, വൈസ് ചെയർപേഴ്സൺ പി.റംല , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലൈമാൻ പാറമ്മൽ, സാജിദ് മങ്ങാട്ടിൽ, മങ്ങാടൻ അബ്ദു സംവാദത്തിൽ പങ്കെടുത്തു. ചടങ്ങിൽ പ്രിൻസിപ്പൽ എം.ജൗഹർ അദ്ധ്യക്ഷനായി. ജൂനിയർ പ്രിൻസിപ്പൽ എസ്.സ്മിത, അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓർഡിനേറ്റർ കെ.നിഷാദ്, അക്കാദമിക് കോ-ഓർഡിനേറ്റർ എ.എൻ.ശിൽപ, അദ്ധ്യാപകരായ കെ.എം.ഖലീൽ, മുഹമ്മദ് ജാസിം, പ്രയാഗ് പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |