SignIn
Kerala Kaumudi Online
Sunday, 07 June 2026 6.06 AM IST

പരിസ്ഥിതി ദിനം ആചരിച്ചു

kseb
കെ എസ് ഇ ബി മലമ്പുഴ ജനറേഷൻ സബ് ഡിവിഷനും പ്രകൃതി സംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ ലോക പരിസ്ഥിതി ദിനാചരണം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഹനീഷ് എ എസ് സബ് ഡിവിഷൻ പരിസരത്ത് വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കെ.എസ്.ഇ.ബി മലമ്പുഴ ജനറേഷൻ സബ് ഡിവിഷനും പ്രകൃതി സംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാചരണം സബ്‌ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എ.എസ്.ഹനീഷ് ഞാവൽതൈ നട്ട് ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കുള്ള വൃക്ഷത്തൈ വിതരണം ചെറുകിട ജലവൈദ്യുത പദ്ധതി അസിസ്റ്റന്റ് എൻജിനീയർ സുജ,​ കെ.ഫാത്തിമ്മയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി ശിവദാസ് ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. മണി കുളങ്ങര,​ പുനർജനി സെക്രട്ടറി ദീപം സുരേഷ്,​ ബാബു, ഇ.ഗണേശൻ, ഹരിനന്ദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ENVIORNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL