SignIn
Kerala Kaumudi Online
Sunday, 07 June 2026 6.06 AM IST

ജോബ് ഡ്രൈവ് എട്ടിന്

job
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ എട്ടിന് രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലായി ബ്രാഞ്ച് മാനേജർ, കാഷ്യർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സോഫ്‌റ്റ്‌വെയർ ഡെവലപ്പർ, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ സിവിൽ/ അക്കൗണ്ടിംഗ്/ സൈബർ സെക്യൂരിറ്റി ഫാക്കൽറ്റി, സാപ് ട്രെയിനർ ഒഴിവുകളാണുള്ളത്. യു.ജി/പി.ജി, ബി. കോം, ബി.ഇ/എം.ഇ യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. രജിസ്‌ട്രേഷനായി ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് രസീത്, ബയോഡാറ്റയുടെ കോപ്പി എന്നിവ മതിയാകും. ഫോൺ: 0491 2505435, 2505204.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL