
പത്തനംതിട്ട : പരിസ്ഥിതി ദിനത്തിൽ ജില്ലാ പൊലീസ് ഓഫീസ് വളപ്പിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള ഫലവൃക്ഷ തൈകൾ നട്ടു. അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് വിജയൻ.ടി.ബി, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി.അനീഷ്, ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ബിനു വർഗീസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശ്.കെ.എസ്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സോമശേഖരൻ നായർ എന്നിവരും ഫലവൃക്ഷതൈകൾ നട്ടു. എസ്.പി.സി എ.ഡി.എൻ.ഒ സുരേഷ് കുമാർ, അദ്ധ്യാപകരായ തോമസ് മാത്യു, അനില അന്ന തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |