SignIn
Kerala Kaumudi Online
Thursday, 11 June 2026 4.39 AM IST

പാർട്ട് ടൈം തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം

course

പത്തനംതിട്ട : മഹാത്മാഗാന്ധി സർവകലാശാലയുടെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്‌​ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ ഹ്രസ്വകാല, പാർട്ട് ടൈം കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിയറി ക്ലാസുകൾ ഓൺലൈനായും പ്രാക്ടിക്കൽ ഓഫ്‌​ലൈനുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടു യോഗ്യതയുള്ളവർക്കായി ആറുമാസം ദൈർഘ്യമുള്ള ബിസിനസ് ഡാറ്റാ അനാലിസിസ് (ഫീസ്: 9500), ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്‌നോളജീസ് (ഫീസ്:7500) എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളും, ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ (ഫീസ്:15000) കോഴ്‌സും ലഭ്യമാണ്. ബിരുദധാരികൾക്കായി ആറുമാസത്തെ പിജി സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എഐ ആന്റ് ഡീപ് ലേണിംഗ് (ഫീസ്:20000), ഡിജിറ്റൽ ആന്റ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് (ഫീസ്:15000) എന്നിവയുമുണ്ട്.വിശദവിവരങ്ങൾക്ക് www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇ​മെയിൽ:dasp@mgu.ac.in, ഫോൺ: 8078786798, 0481 2733292.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL