
പ്രമാടം : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും പ്രമാടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ലൂയിസ് പി.സാമുവൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ഡോ.ജോമി ജിനു കുട്ടികൾക്ക് മോട്ടിവേഷൻ ക്ളാസ് എടുത്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, വൈസ് പ്രസിഡന്റ് എം.കെ.മനോജ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ റോബിൻ മോൻസി, ആനന്ദവല്ലിയമ്മ, പ്രസന്നകുമാരി, വി.കെ.അനീഷ്, ശ്യാമള അശോകൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |