
ചിറ്റാർ : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചിറ്റാർ സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ എം.സി.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ ബോധവത്കരണം സംഘടിപ്പിച്ചു.
എം.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് ലിനോ സി.രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചിറ്റാർ ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥർ ബോധവൽക്കരണ ക്ലാസ് നടത്തി. ഇടവക വികാരി ഫാ.സുബിൻ കളീക്കൽ, എം.സി.വൈ.എം സെക്രട്ടറി മെറിൻ ട്രീസ വിശാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവകയിലെ നിരവധി യുവജനങ്ങൾ സജീവമായി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |