
കല്ലമ്പലം: കുടവൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം,വൈ.എം.എ റോഡിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന മരം റോഡിന് കുറുകെ വീണു.തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ചു.കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് കൂറ്റൻ റബർ മരം ഒടിഞ്ഞ് വീണത്.വൈദ്യുതി ലൈനും പൊട്ടിവീണു.കെ.എസ്.ഇ.ബിയിൽ അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.വൈകിട്ടോടെ മരം മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചു.പ്രദേശത്ത് നിരവധിയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണ് വ്യാപക നാശമുണ്ടായി.വാഴ, മരച്ചീനി ഉൾപ്പടെയുള്ള കൃഷികളും നശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |