
പൂവാർ: കേരള തണ്ടാൻ മഹാസഭ കരുംകുളം ശാഖ യോഗം ശാഖ പ്രസിഡന്റ് വി.സുധാകരന്റെ അദ്യക്ഷതയിൽ നടന്നു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനും,കെട്ടിട നിർമ്മാണഫണ്ട് സമാഹരിക്കാനും തീരുമാനിച്ചു. സെക്രട്ടറി ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മഹാസഭ ഡയറക്ടർ ബോർഡ് മെമ്പർ കുളത്തൂർ ശ്രീകണ്ഠൻ,താലൂക്ക് യൂണിയൻ പ്രസിഡന്റ് കരുംകുളം ദിവാകരൻ,യൂണിയൻ സെക്രട്ടറി പെരുമ്പഴുതൂർ സുനിൽ,കെ.ആനന്ദൻ,ശശികുമാർ,വൈസ് പ്രസിഡന്റുമാരായ വിശ്വനാഥൻ,പ്രമോദ്,ബിജു,കലാറാണി,യാശോധര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |