SignIn
Kerala Kaumudi Online
Thursday, 11 June 2026 4.41 AM IST

മദ്യലഹരിയിൽ തമ്മിലടിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക് അഞ്ചുപേർ അറസ്റ്റിൽ

1

വിഴിഞ്ഞം: അടിമലത്തുറയിൽ മദ്യ ലഹരിയിൽ യുവാക്കൾ തമ്മിലടിച്ചു.ഒരാൾക്ക് മുഖത്ത് ഗുരുതര പരിക്ക്.സംഭവത്തിൽ അഞ്ചുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ അടിമലത്തുറ സ്വദേശി അഗീഷിനാണ് (23) ഗുരുതര പരുക്കേറ്റത്.അടിമലത്തുറ നിവാസികളായ ഫൈസൽ(35),ഷാജി(25), ‌ആൽഫിൻ(25), സനൽരാജ്(20),ജോൺബ്രിട്ടോ(27) എന്നിവരാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി.റെജിരാജ് പറഞ്ഞു.പ്രതികളിൽ ഫൈസൽ സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളാണെന്നും,മറ്റൊരു കേസിൽ റിമാൻഡിലായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയതിനു ശേഷമാണ് ഈ കേസിൽ പ്രതിയായത്.നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ നെറ്റിയിലും മൂക്കിലും ഗുരുതര പരുക്കേറ്റ അഗീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.എസ്.എച്ച്.ഒയ്ക്കൊപ്പം എസ്.ഐമാരായ പ്രശാന്ത്,ആന്റണി,എസ്.സി.പി.ഒ വിനയൻ,സി.പി.ഒമാരായ റെജിൻ, ഷെഫിൻ,ജസ്റ്റിൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL